മഞ്ചേശ്വരം ബിജെപിക്ക് അനുകൂലമായാൽ പിണറായി ഉത്തരവാദി- മുല്ലപ്പള്ളി

മഞ്ചേശ്വരം : വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിലെ ഫലസൂചനയിൽ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി. വിജയം സുരേന്ദ്രന് അനുകൂലമായാൽ ഉത്തരവാദി പിണറായി ആയിരിക്കുമെന്ന് മുല്ലപ്പള്ളിയുടെ മുൻകൂർ ജാമ്യം.

യു ഡി എഫ് തുടക്കത്തിൽ അല്പം മന്ദഗതിയിൽ ആയിരുന്നുവെങ്കിലും ശക്തമായ പ്രചാരണമായിരുന്നു നടത്തിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് മഞ്ചേശ്വരം. സി പി എം ലെ വി വി രമേശും മുസ്ലിം ലീഗിലെ എ. കെ. എം. അഷ്റഫും ആണ് മുഖ്യ എതിരാളികൾ. കെ. സുരേന്ദ്രന് വിജയ സാധ്യത ഏറെ പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ബിജെപി രണ്ടാം സ്ഥാനത്തുള്ള ഇവിടെ മുസ്ലിം വോട്ടുകളും നിർണായകമാണ്.

spot_img

Related Articles

Latest news