കോവിഡ് രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷം. ഏറെ മാസങ്ങൾക്ക് ശേഷം പ്രതിദിന വർദ്ധനവ് ഒരു ലക്ഷം കടന്നു. അടുത്ത രണ്ടാഴ്ച നിർണായകമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
മഹാരാഷ്ട്ര, ഛത്തിസ്ഗഢ് , ദില്ലി, കർണാടകം, ഉത്തർപ്രദേശ് തുടങ്ങിയവയാണ് രോഗ വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ. കോവിഡ് പ്രാഥമിക ലക്ഷണങ്ങൾ പോലും രണ്ടാം വ്യാപനത്തിൽ വരില്ലെന്ന് ആരോഗ്യ മന്ത്രാലയം.
നേരിട്ട് ശ്വാസകോശത്തെ ബാധിക്കാൻ സാധ്യത ഉള്ളതിനാൽ മുൻകരുതലുകൾ ശക്തമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.