ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇന്നും ഹാജരാകില്ല. അസുഖമുള്ളതിനാല്‍ എത്താനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. സ്പീക്കര്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ രാവിലെ 11 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്താനായിരുന്നു നോട്ടീസ്.
ഹൈക്കോടതിയില്‍ സ്വപ്നയുടെ രഹസ്യമൊഴിയിലെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് അയച്ചത്. പ്രതി സ്വപ്‌നാ സുരേഷ് ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കറിനും നേരിട്ട് പങ്കുണ്ടെന്ന് രഹസ്യ മൊഴി നല്‍കിയിരുന്നു.
ഒരു കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ പണമാണ് ഡോളറാക്കി കടത്തിയത്. മാര്‍ച്ച് 12നു ഹാജരാവാന്‍ നേരത്തെ നോട്ടിസ് നല്‍കിയിരുന്നെങ്കിലും അന്നും സ്പീക്കര്‍ ഹാജരായിരുന്നില്ല