കട്ടൗട്ടിന്റെ വെട്ടി മാറ്റിയ തലഭാഗം കണ്ടെത്തി; കൂടെ ബോംബുകളും

കണ്ണൂർ : മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിൻ്റെ തല ഭാഗം നാല് ബോംബുകൾക്കൊപ്പം കണ്ടെത്തി. നാല് ബോംബുകളും കട്ടൗട്ടിൻ്റെ തല ഭാഗവും മമ്പറം ടെലഫോൺ എക്സേഞ്ചിന്റെ പിൻഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. ധർമടം മണ്ഡലത്തിലെ മമ്പറം പുതിയ പാലത്തിനടുത്ത് തലശേരി – അഞ്ചരക്കണ്ടി റോഡരികിൽ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കൂറ്റൻ കട്ടൗട്ടിന്റെ തലയാണ് വെട്ടി മാറ്റിയത്.

വോട്ടെടുപ്പിന്റെ തലേദിവസം പുലർച്ചെയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്ന് സി പി എം മമ്പറം ലോക്കൽ കമ്മിറ്റി നേതാക്കൾ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്റെ അവസാന ദിവസമായിരുന്ന ഞായറാഴ്ച, മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഈ പ്രദേശത്ത് നടന്നിരുന്നു.

spot_img

Related Articles

Latest news