ഖുര്‍ആനിലെ ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി

പരാതിക്കാരന് പിഴ ശിക്ഷയും; പ്രശസ്തി താല്പര്യം മാത്രമാണ് ഹര്‍ജിക്ക് പിന്നിലെന്ന് കോടതി

ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിഴയോടുകൂടി സുപ്രീംകോടതി തള്ളി. ഇത്തരമൊരു ഹര്‍ജി നല്‍കി കോടതിയുടെ സമയം പാഴാക്കിയതിന് 50000 രൂപ പിഴ അയക്കാനും കോടതി ഉത്തരവിട്ടു.

മറ്റ് വിശ്വാസികള്‍ക്കെതിരെ അക്രമവാസനയുണ്ടാക്കുന്ന പ്രഭാഷണങ്ങള്‍ അടങ്ങിയ 26 ഭാഗങ്ങള്‍ വിശുദ്ധ ഖുറാനില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ് വിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗൗരവത്തോടുകൂടിയല്ല, പ്രശസ്തി താല്പര്യം മാത്രമാണ് ഇത്തരം ഹര്‍ജികള്‍ക്ക് പിന്നിലെന്ന് കോടതി നിരീക്ഷിച്ചു.

spot_img

Related Articles

Latest news