ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് നടത്തുന്ന പദപ്രയോഗങ്ങള്‍ രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. മുഖ്യമന്ത്രിയെ എന്തും പറയാം എന്ന നിലയിലേക്ക് തരം താഴരുതെന്ന് അദ്ദേഹം തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതിദിന വാര്‍ത്താ സമ്മേളനങ്ങളില്‍ വസ്തുതാ രഹിതമായ ധാരാളം ആക്ഷേപങ്ങളുന്നയിച്ചാണ് എല്‍ ഡി എഫിനെയും മുഖ്യമന്ത്രിയെയും ചെന്നിത്തല അധിക്ഷേപിക്കുന്നത്. മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ പറയുന്നത് ആരും ഗൗരവമായി എടുക്കില്ല. വായില്‍ തോന്നിയതെന്തും പറയുന്നയാളാണ് സുധാകരന്‍.
ലോകായുക്ത വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി ജലീല്‍ നിയമ പരമായ കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.