ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ പോയ മാസത്തെ ഏറ്റവും മികച്ച കളിക്കാരൻ: രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ

ദുബൈ: ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെ പോയ മാസത്തെ ഏറ്റവും മികച്ച കളിക്കാരനായി രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ തെരഞ്ഞെടുത്തു. ഒരു വർഷത്തിലേറെ കാലം പരിക്ക്​ മൂലം പുറത്തിരുന്ന ഭുവി ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ പരമ്പരയിലെ മിന്നുന്ന പ്രകടനത്തിന്‍റെ മികവിലാണ്​ മാർച്ച്​ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്ററായത്​.

ഈ വർഷം ജനുവരിയിൽ തുടങ്ങിയ ‘പ്ലെയർ ഓഫ്​ ദ മന്ത്’​ തുടർച്ചയായി മൂന്നാം തവണയാണ്​ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കുന്നത്​​. ജനുവരിയിൽ ഋഷഭ്​ പന്തും ഫെബ്രുവരിയിൽ ആർ. അശ്വിനുമായിരുന്നു താരങ്ങൾ.

spot_img

Related Articles

Latest news