ട്രാൻസ്ജെൻഡറിനെ മോഡലാക്കി ഭീമയുടെ പുതിയ പരസ്യം

ട്രാൻസ്ജെൻഡറായ മോഡലിനെ അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന ഭീമ ജ്യൂവല്ലറിയുടെ പുതിയ പരസ്യം ശ്രദ്ധേയമാവുന്നു. സമൂഹം എന്നും അകറ്റി നിർത്തുന്ന, പുച്ഛത്തോടെയോ സഹതാപ കണ്ണുകളോടെയോ മാത്രം നോക്കുന്ന ട്രാൻസ് ജെൻഡേഴ്സിന്റെ കഥ പരസ്യത്തിന്റെ തീമായി ഉപയോഗിക്കാൻ ഭീമ കാണിച്ച ധൈര്യത്തെ സമൂഹ മാധ്യമങ്ങളിൽ പുകഴ്ത്തുന്നവർ ഏറെയുണ്ട്.

ഒളിച്ചോടിപ്പോയി ലൈംഗിക ചൂഷണത്തിന് വിധേയരായി ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചരിത്രം കരഞ്ഞു പറയുന്ന ട്രാൻസ് ജെണ്ടർ ജീവിതമല്ല, മറിച്ച് കുടുംബത്തിലെല്ലാവരും ഭിന്നലിംഗക്കാരെ ഉൾക്കൊള്ളുന്ന മാറിയ കാലമാണു പരസ്യ ചിത്രത്തിന്റെ കാതൽ.

സ്നേഹം പോലെ പരിശുദ്ധം എന്ന ടാഗ്‌ലൈനോടു കൂടിയ ഈ പരസ്യത്തിൽ ഒരു ആൺകുട്ടി തന്റെ ഉള്ളിൽ ഒരു പെൺകുട്ടിയുണ്ടെന്ന സംഘർഷങ്ങളുമായി പൊരുത്തപ്പെടാൻ പാടു പെടുന്നുണ്ട്. പിന്നീട്, പുരുഷ ശരീരത്തിലായിരിക്കുമ്പോൾ തന്നെ സ്ത്രീയുടെ യഥാർത്ഥ സ്വഭാവവുമായി പൊരുത്തപ്പെടുകയും സ്വയം അംഗീകരിക്കുകയും ചെയ്യാൻ കഴിയുന്നുവെന്ന് മാത്രമല്ല, കുടുംബം യാത്രയിലുടനീളം അവളെ നിരുപാധികമായി പിന്തുണയ്ക്കുന്നു.

മീര സിംഘാനിയ എന്ന യഥാർത്ഥ ട്രാൻസ് വുമണാണ് ഈ പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. ഏറെ സഹിച്ചും, പൊരുതിയും ട്രാൻസ്ജെൻഡേഴ്സ് കേരളീയ പൊതു സമൂഹത്തിൽ നേടിയെടുത്ത സ്വീകാര്യതയാണ് ഇത്തരം ഒരു പരീക്ഷണത്തിന് ഭീമയ്ക്ക് ധൈര്യമായത് എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

spot_img

Related Articles

Latest news