തിരുവനന്തപുരം :കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്കി. പരീക്ഷകള്‍ നാളെ തുടരാനിരിക്കെയാണ് നിര്‍ദേശം.കേരള,എം.ജി, മലയാള,ആരോഗ്യ,സംസ്കൃത സർവ്വകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു.
സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ശശി തരൂര്‍ എംപി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.