സി കെ ചന്ദ്രപ്പൻ സ്‌മൃതി പുരസ്കാരം ശ്രീ. അരുൺ രാഘവന്

മികച്ച പാർലമെൻറേറിയനും ഗോവൻ വിമോചന സമര പോരാളിയും ആയിരുന്ന സി കെ ചന്ദ്രപ്പന്റെ സമാനതകളില്ലാത്ത സമരോജ്ജ്വലസ്മൃതികൾ എല്ലാകാലത്തും നിലനിർത്തുവാൻ ആണ് യുവകലാസാഹിതി യുഎഇയുടെ ഷാർജ ഘടകം എല്ലാവർഷവും സി കെ ചന്ദ്രപ്പൻ അവാർഡ് നൽകി വരുന്നത്. 2021 ലെ അവാർഡ് നിർണ്ണയം നടത്തുവാൻ മാധ്യമ പ്രവർത്തകനായ ശ്രീ രമേഷ് പയ്യന്നൂർ നേതൃത്വം നൽകുന്ന ജൂറിയെയാണ് നിശ്ചയിച്ചത്. യുവകലാസാഹിതി വെബ്സൈറ്റിൽ കൂടി ലഭിച്ച പൊതുജന നോമിനേഷനുകൾ കൂടി പരിഗണിച്ചാണ് അവാർഡ് നിർണയം .

2021 ഏപ്രിൽ 17 ന് പ്രസ്തുത അവാർഡ് ജൂറി അംഗങ്ങളായ ജലീൽ പട്ടാമ്പി, ബിജു ശങ്കർ,നമിത സൂബീർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂറി ചെയർമാൻ രമേശ് പയ്യന്നൂർ പ്രഖ്യാപിക്കുകയുണ്ടായി.

മാധ്യമ പ്രവർത്തനത്തിൽ നിന്നും മനുഷ്യത്വത്തിന്റെ അംശങ്ങൾ ചോർന്നുപോകുന്നോ എന്ന് സംശയിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ പ്രവാസികളുടെ ദുഃഖങ്ങളും പ്രയാസങ്ങളും ചെറിയ സന്തോഷങ്ങളും ഒക്കെ പ്രതിഫലിപ്പിക്കുന്ന തിളക്കമുള്ള ഒരു കണ്ണാടിയാണ് ഏഷ്യാനെറ്റിന്റെ ഗൾഫ് ബ്യൂറോയിലെ മാധ്യമ പ്രവർത്തകൻ അരുൺ രാഘവൻ . ഒരിക്കലും ജനങ്ങൾ അറിയാതെ പോകുമായിരുന്ന പ്രവാസികളുടെ അനവധി ജീവൽ പ്രശ്നങ്ങൾ വാർത്തയാക്കുവാനും സുമനസ്സുകളുടെയും സർക്കാരുകളുടെയും സമയോചിതമായ ഇടപെടലിന് നാന്ദിയാവാനും അരുൺ എന്ന മാധ്യമപ്രവർത്തകന് കഴിഞ്ഞിട്ടുണ്ട്. ശ്രീ അരുൺ രാഘവനാണ് 2021 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരത്തിന് അർഹനായത്. അരുൺ രാഘവന് യുവ കലാസാഹിതിയുടെ അഭിനന്ദനങ്ങൾ.

ഏപ്രിൽ 23 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ സ്മൃതി പുരസ്കാരം നൽകപ്പെടും. ചടങ്ങ് ശ്രീ: കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവർത്തകൻ ടി കെ വിനോദൻ സി കെ ചന്ദ്രപ്പൻ അനുസ്മരണ പ്രഭാഷണം നടത്തും.

spot_img

Related Articles

Latest news