കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 13 മരണം

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം. 13 രോഗികള്‍ വെന്തു മരിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന 17 പേരിലെ 13 പേരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് പാൽഘർ ജില്ലയിലെ വിരാറിൽ വിജയ് വല്ലഭ ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍ തീപിടുത്തമുണ്ടായത്.

ഗുരുതരാവസ്ഥയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. അതേ സമയം സംഭവത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്വേഷണം പ്രഖ്യാപിച്ചു.

കോവിഡ് ചികിത്സയിലായിരുന്നരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.അഗ്നിരക്ഷാ സേന ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ഇപ്പോഴും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

spot_img

Related Articles

Latest news