ആറരലക്ഷം ഡോസ് വാക്‌സിൻ എത്തി

വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം

ആറരലക്ഷം ഡോസ് വാക്‌സീൻ സംസ്ഥാനത്തെത്തിയതോടെ സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി. 5.5 ലക്ഷം ഡോസ് കൊവിഷീൽഡും ഒരു ലക്ഷം ഡോസ് കൊവാക്‌സിനുമാണെത്തിയത്.

തിരുവനന്തപുരത്ത് മൂന്നര ലക്ഷവും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്നര ലക്ഷം വാക്‌സിനുമാണ് എത്തിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ വാക്‌സീനുകൾ റീജിയണൽ സെന്ററുകളിൽ നിന്ന് സമീപ ജില്ലകളിലേക്ക് വിതരണം ചെയ്യും.

വാക്‌സിൻ ക്യാമ്പുകൾ ഇതോടെ പുന:രാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

spot_img

Related Articles

Latest news