മോസ്കോ : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കു സഹായവുമായി റഷ്യ . ഓക്സിജൻ സിലിണ്ടറുകളും റെംഡെസിവിർ മരുന്നും ഇന്ത്യക്ക് നൽകുമെന്ന് റഷ്യ അറിയിച്ചു. അടുത്ത 15 ദിവസത്തിനകം സഹായം ഇന്ത്യയിൽ എത്തിച്ചേരും .
ആഴ്ചയിൽ നാല് ലക്ഷം റെംഡെസിവിർ ഇഞ്ചക്ഷനുകളാവും നൽകുക. ഓക്സിജൻ വിതരണം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തതാണ് ഈ കാര്യം