ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമാവുകയും ആശുപത്രികൾ നിറയുകയും ചെയ്തതോടെ രോഗികൾക്ക് ആശ്വാസമായി റെയിൽവേ ഒരുങ്ങുന്നു. ഇതിനായി 4000 കൊച്ചുകളിലായി 64000 കിടക്കകൾ ആണ് തയ്യാറാവുന്നത്.
നിലവിൽ ഒമ്പത് സ്റ്റേഷനുകളിലായി ഒരുക്കിയ 2,670 യൂനിറ്റുകൾ റെയിൽവെ അധികാരികൾക്ക് കൈമാറി. ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒമ്പത് പ്രധാന സ്റ്റേഷനുകളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് കോവിഡ് കെയർ കോച്ചുകൾ ഒരുക്കുന്നത്,