ബർഖ ദത്തിന്റെ പിതാവ് കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി : പ്രശസ്ത മാധ്യമ പ്രവർത്തക ബർഖ ദത്തിന്റെ പിതാവ് ‘സ്​പീഡി’ എന്ന്​ വിളിക്കുന്ന എസ്​.പി. ദത്ത്​ കോവിഡ് ബാധിച്ചു മരിച്ചു . കോവിഡ് ബാധിതനായി മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹത്തെ രോഗം മൂർച്ഛിച്ചത് മൂലം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു .

കഴിഞ്ഞ 24 നു ആയിരുന്നു അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്, ഇന്ന് രാവിലെ ആയിരുന്നു മരണം. ബർഖ ദത്ത് തന്നെയാണ് ട്വിറ്ററിലൂടെ ഈ കാര്യം പങ്കു വച്ചത്. എയർ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്നു.

രാജ്യത്ത്​ ഏറെ അറിയപ്പെട്ടിരുന്ന പത്രപ്രവർത്തക പ്രഭ ദത്താണ്​ എസ്​.പി. ദത്തിന്റെ ഭാര്യ. ബർഖക്കുപുറമെ സി.എൻ.എൻ ഐ.ബി.എന്നിൽ മാധ്യമ പ്രവർത്തകയായ ബഹർ ദത്താണ്​ മറ്റൊരു മകൾ.

spot_img

Related Articles

Latest news