മാധ്യമപ്രവര്‍ത്തകന്‍ രോഹിത് സര്‍ദാന കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ രോഹിത് സര്‍ദാന കോവിഡ് ബാധിച്ചു മരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ക്വാറന്റീനിലായിരുന്ന രോഹിത്തിന്റെ ആരോഗ്യനില വ്യാഴായ്ച്ച ഗുരുതരമായി. തുടര്‍ന്ന് നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെ മരണം സ്ഥിരീകരിച്ചു. കൊവിഡ് ചികിത്സയ്ക്കിടയില്‍ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

ആജ് തക് ചാനലിലെ പ്രസിദ്ധമായ വാര്‍ത്താ ഷോകളിലൊന്നായ ദംഗലിന്റെ അവതാരകനായിരുന്നു രോഹിത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തുവന്നിട്ടുണ്ട്. ധീരനായ മാധ്യമപ്രവര്‍ത്തകനെയാണ് നമുക്ക് നഷ്ടമായതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

രോഹിത്തിന്റെ വിയോഗം മാധ്യമ ലോകത്ത് വലിയ ശൂന്യതയാവും. ഊര്‍ജസ്വലനും ആത്മാര്‍ഥതയുമുള്ള കരുണ ഹൃദയവുമുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു രോഹിത് സര്‍ദാനയെന്നും മോദി ട്വീറ്റ് ചെയ്തു.

spot_img

Related Articles

Latest news