വെസ്റ്റ് കൈതപ്പൊയിലിൽ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് കാർ തകർന്നു, രണ്ടുപേർക്ക് പരിക്ക്.

താമരശ്ശേരി: പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലിൽ ടിപ്പറിനടിയിൽപ്പെട്ട് കാർ തരിപ്പണമായി, പരിക്കേറ്റ കാർ യാത്രക്കാരായ അടിവാരം പൊട്ടിക്കൈയിൽ നിസാർ, അച്ചുതൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറിനെ അതേ ദിശയിൽ വന്ന കാർ മറികടക്കാൻ ശ്രമിക്കുംമ്പോൾ എതിരെ വന്ന ടിപ്പറിൽ ചെറുതായി തട്ടി യാണ് മുന്നിലുള്ള ടിപ്പറിനടിയിൽ പ്പെട്ടതെന്ന്  ദൃസാക്ഷികൾ പറയുന്നു.(കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല)

വൈകുന്നേരം 5.15 ഓടെയായിരുന്നു അപകടം. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് കാറിനുള്ളിലകപ്പെട്ടവരെ പുറത്തെടുത്തത്.

spot_img

Related Articles

Latest news