തിരുവനന്തപുരം: അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നും യുവാക്കളുടെ കാര്യം ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ മന്ത്രിമാർ തുടരുമോയെന്ന് വിവിധ പാർട്ടികൾ ആലോചിച്ചാണ് തീരുമാനിക്കേണ്ടത്. ഈ ആലോചന നടക്കാൻ പോകുന്നതേയുള്ളൂ. ഇപ്പോൾ മാധ്യമപ്രവർത്തകർക്ക് പ്രവചിക്കാനുള്ള അവസരമാണ്. ഘടകകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസഭാപ്രാതിനിധ്യം ഉണ്ടാകുമെന്ന് താൻ ഒറ്റക്ക് പറയേണ്ട കാര്യമല്ല. എൽ.ഡി.എഫ് ആണ് തീരുമാനിക്കേണ്ടത്. എൽ.ഡി.എഫ് ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല.
എത്ര മന്ത്രിമാർ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതാണ്. മന്ത്രിമാർ ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി. കോവിഡിെൻറ പശ്ചാത്തലത്തിൽ ഇനി എങ്ങനെയെന്ന് നോക്കാം. സത്യപ്രതിജ്ഞ എന്നാണെന്ന് എൽ.ഡി.എഫ് ചേർന്ന് തീരുമാനിക്കണം. കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാകും സത്യപ്രതിജ്ഞ. മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ‘ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല, ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ’- എന്നായിരുന്നു മറുപടി.
വോട്ടെടുപ്പിനിടെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ ആഹ്വാനെത്തയും അദ്ദേഹം വിമർശിച്ചു.