വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാൻ എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. അതിനിടയില്‍ ഉണ്ടാകുന്ന മഴയും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇപ്പോഴിതാ വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍ദേശിച്ചു.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ദുരന്ത നിവാരണ അതോറിട്ടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ‍വെള്ളപൊക്കമുണ്ടായാല് ക്യാമ്പുകൾ ക്രമീകരിക്കേണ്ടതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ നടത്തണം.

വെള്ളപ്പൊക്ക സാധ്യത മേഖലകളില്‍ ഉള്ള സി എഫ് ടി എല്‍ സികള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടിയും സ്വീകരിക്കണം.

spot_img

Related Articles

Latest news