മുംബൈ: ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് കോവിഡ്. മഹാരാഷ്ട്രയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു അദ്ദേഹം.
കണ്ണില്‍ അണുബാധയുണ്ടായതിനാല്‍ ചികിത്സയ്ക്കു വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹാനി ബാബുവിന്റെ കുടുംബം ആശുപ്രത്രിയിലെത്തി. വിദഗ്ധ ചികിത്സയ്ക്കായി ഹാനി ബാബുവിനെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെടുമെന്ന് കുടുംബം വ്യക്തമാക്കി.