തിരുവനന്തപുരം : ഭരണത്തുടർച്ച ലഭിച്ച രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ലളിതമാക്കണമെന്ന് ഡോ.എസ്. എസ്. ലാൽ. കേരളം ഒരു മരണക്കിടക്ക ആണെന്നും രോഗം പടർത്താൻ കാരണമാകരുതെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടത്തെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു ഡോ. ലാൽ. സത്യപ്രതിജ്ഞ ചടങ്ങ് സെൻട്രൽ സ്റ്റേഡിയത്തിൽ ആഘോഷമായി നടത്തുന്നതിനെതിരെയാണ് അദ്ദേഹത്തിന്റെ വിമർശനം. ലളിതമായ ചടങ്ങിലൂടെ എത്രയും പെട്ടെന്ന് ഒരു സർക്കാർ ഉണ്ടാവുകയാണ് വേണ്ടത്. അത് ആഘോഷപൂർവം നടത്തേണ്ടതില്ലെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.