ഓട്ടിസം ബാധിച്ച കുട്ടിയോട് അച്ഛന്റെ ക്രൂരത;കേസെടുത്തു പോലീസ്

കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച അച്ഛന്‍ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശിയായ സുധീറാണ് പോലീസ് പിടിയിലായത്. തലകുത്തിയും ഒറ്റക്കാലില്‍ നിര്‍ത്തിയും മകനെ സുധീര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അമ്മ തന്നെയാണ് പുറത്ത് വിട്ടത്.

ഇത് സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കാത്തതിനും വീട്ടില്‍ നിന്നും പുറത്ത് പോയതിനുമാണ് ക്രൂരത.

വടി കൊണ്ട് പലതവണ കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടതോടെ അമ്മ തടയുകയായിരുന്നു. എന്നാല്‍ സുധീര്‍ വീണ്ടും മര്‍ദ്ദനം തുടര്‍ന്നു.

വീഡിയോ വന്‍ തോതില്‍ പ്രചരിച്ചതോടെ ഫോര്‍ട്ട് കൊച്ചി പോലീസ് കുട്ടിയുടെ വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയില്‍ എടുത്തു. സുധീര്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളം ഉണ്ടാക്കാറുണ്ടെന്നും ഭാര്യയെയും മര്‍ദ്ദിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

spot_img

Related Articles

Latest news