വരുമാനമില്ലാതെ സ്കൂൾ പാചക തൊഴിലാളികൾ ദുരിതത്തിൽ

കൊറോണയുടെ പശ്ചാതലത്തിൽ അനിശ്ചിതകാലത്തേക്ക് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാത്തത് മൂലം ഏറെ കഷ്ടതകൾ അനുഭവിക്കുന്ന സ്കൂൾ പാചക തൊഴിലാളികൾ ഇന്ന് നിത്യ ജീവിതങ്ങൾക്കായി മറ്റു വരുമാന മാർഗ്ഗങ്ങളില്ലാതെ ആത്മഹത്യയുടെ വക്കിലാണ്.

വിവിധ സ്കൂളുകളിലായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് സ്കൂൾ പാചക തൊഴിലാളികളുടെ  നിർധന കുടുംബങ്ങളിലെ  ഏക ആശ്രയമാണ് കോവിഡ് മൂലം പ്രതിസന്ധിയിലായത്. ഇതോടെ പലരും മറ്റു കൂലിവേലകൾ നോക്കിയിരുന്നെങ്കിലും ലോക് ഡൗൺ കൂടി വന്നത്തോടെ ഇവരുടെ കുടുംബങ്ങൾ തീർത്തും പട്ടിണിയിലേക്ക് മാറുന്ന സാഹചര്യമാണ് വന്നിരിക്കുന്നത്.

2016ൽ അനുവധിച്ച കുടിശ്ശിക പോലും ഇതുവരേയും പൂർണ്ണമായും നൽകിയിട്ടില്ല എന്നും അടിയന്തിരമായി സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പല തവണ നിവേധനം നൽകിയെങ്കിലും യാതൊരു നടപടിയും ഗവൺമെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നും ഇവർ ആരോപിക്കുന്നു.

സ്കൂളുകൾ തുറക്കുന്നത് അനന്തമായി ഇനിയും നീളുന്ന സാഹചര്യത്തിൽ അടിയന്തരമായി കോവിഡ് ബോണസ് എന്ന നിലയിൽ ശമ്പളത്തിൻ്റെ പകുതിയെങ്കിലും ഏർപ്പെടുത്തണമെന്നതാണ് തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യം.

spot_img

Related Articles

Latest news