കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാർഷിക ബില്ലിനെതിരെ പി.സി.എഫ് ദമ്മാം സെൻട്രൽ കമ്മിറ്റി അംഗങ്ങൾ മുദ്രാവാക്യങ്ങൾ വിളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദമ്മാം ഹോളിഡേയ്സ് റെസ്റ്റോറന്റെ ഹാളിൽ നടത്തിയ (പീപ്പിൾസ് കൾചറൽ ഫോറം) ഭാരവാഹി സംഗമം 30 പേർക്ക് അംഗത്വ മെമ്പർഷിപ്പ് കാർഡ് നൽകിക്കൊണ്ട് ശംസുദ്ദീൻ ഫൈസി കൊട്ടുകാട് ഉദ്ഘാടനം നിർവഹിച്ചു. ഐ എസ് എഫ് സംസ്ഥാന കോഡിനേറ്റർ മാഹിൻ തേവരു പാറ മുഖ്യപ്രഭാഷണം നടത്തി.
ചെയ്ത കുറ്റം എന്തെന്ന് പോലും അറിയാതെ ജാമ്യം പോലും നിഷേധിക്കപ്പെട്ട ആയിരങ്ങൾ തടവറകളിൽ പീഡനമേറ്റ് കഴിയുമ്പോൾ ഗുജറാത്ത് കലാപത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ച് ജയിലിലടച്ച സംഘപരിവാരങ്ങൾക്ക് ജാമ്യം നൽകിയ കോടതി വിധിയിൽ ആശ്ചര്യവും നടുക്കവും ഉളവാക്കി.
പി.ടി കോയ അധ്യക്ഷത വഹിച്ചു,ഷൗക്കത്ത് തൃശ്ശൂർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ദിലീപ് താമരക്കുളം,സിദ്ദീഖ് സഖാഫി,ഷാജഹാൻ കൊട്ടുകാട്,മുജീബ് പാനൂർ,നവാസ് ഐ സി എസ്,സിദ്ദീഖ് പത്തടി.റഫീഖ് പാനൂർ,നിസാം വെള്ളാവിൽ,ഹബീബ് ഖുറൈശീ,സമദ് നൂറനാട്, അയ്യൂബ് ഖാൻ പനവൂർ,ഷൗക്കത്ത് ചുങ്കം, മുസ്തഫ പട്ടാമ്പി, അബ്ദുൽ കബീർ ചവറ,യൂസുഫ് വാടാനപ്പള്ളി,മാഹിൻ പള്ളിശ്ശേരിക്കൽ,സഫീർ വളവന്നൂർ,ആലിക്കുട്ടി മഞ്ചേരി,സിദ്ദീഖ് പള്ളിശ്ശേരിക്കൽ,മൂസ മഞ്ചേശ്വരം,റഷീദ് വവ്വാക്കാവ്,എന്നിവർ ആശംസ പ്രസംഗം നടത്തി,യഹിയ മുട്ടയ്ക്കാവ് സ്വാഗതവും,അഷറഫ് ശാസ്താംകോട്ട നന്ദിയും പറഞ്ഞു.