ആലപ്പുഴ: മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെ, പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. ഭാര്യ വീണയുമൊത്താണ് റിയാസെത്തിയത്.
വകുപ്പിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി ജി.സുധാകരനുമായി റിയാസ് ചര്‍ച്ച നടത്തി. റിയാസിന്റെ ഭരണത്തുടക്കം നല്ല നിലയിലാണെന്നും മാധ്യമങ്ങള്‍ വഴി അതു വ്യക്തമായതായും ജി.സുധാകരന് പറഞ്ഞു.
”കഴിഞ്ഞ അഞ്ചു വര്‍ഷം പൊതുമരാമത്ത് വകുപ്പിനെ നയിച്ച പ്രിയപ്പെട്ട സഖാവ് ജി.സുധാകരനെ സന്ദര്‍ശിച്ചതായും മുന്നോട്ടുള്ള പ്രയാണത്തിന് സഖാവ് ജി.സുധാകരനുമൊത്ത് ചെലവഴിച്ച നിമിഷങ്ങള്‍ ആത്മവിശ്വാസമേകുന്നതാണ്” മന്ത്രി റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.