തൃശൂർ: കോവിഡ് നിയന്ത്രങ്ങളെത്തുടര്‍ന്ന് അടച്ചു പൂട്ടിയ തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് നാളെ തുറക്കും. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ഇന്ന് ആന്‍റിജെന്‍ പരിശോധന നടത്തും. നെഗറ്റീവ് ഫലമുള്ള വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും നാളെമുതല്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനത്തിനെത്താം.
ചൊവ്വാഴ്ച മുതല്‍ നടന്നുവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ശക്തന്‍ മാര്‍ക്കറ്റ് തുറക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് മാനദണ്ഡം പാലിച്ച് പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ 8 മണി വരെ മൊത്തവ്യാപര കടകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
രാവിലെ 8 മുതല്‍ 12 വരെ ചില്ലറ വ്യപാരത്തിന് അനുമതിയുണ്ട്. മാര്‍ക്കറ്റിലെ മീന്‍ , ഇറച്ചി കടകള്‍ തിങ്കള്‍, ബുധന്‍ , ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ.
കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണം. ഒരു കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ പരമാവധി 3 പേര്‍ മാത്രമേ ഉണ്ടാകാവൂ. നഗരത്തിലെ മറ്റ് മാര്‍ക്കറ്റുകളും ചൊവ്വാഴ്ച മുതല്‍ തുറക്കും.
ജില്ലാ ഭരണകൂടവും വ്യാപാരികളുമായി നടന്ന ചര്‍ച്ചയില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.