കോവിഷീല്‍ഡ്‌ ഒറ്റ ഡോസാക്കാന്‍ നീക്കം; രണ്ട് വ്യത്യസ്ത ഡോസ് നല്‍കുന്നതും പഠിക്കും

വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരവെ കോവിഷീല്‍ഡ് ഒറ്റഡോസില് ഒതുക്കാന് കേന്ദ്രം. ഇതിന്റെ പ്രായോ​ഗികത പഠിക്കാന് നീക്കം തുടങ്ങി. ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്സിന്‍ നല്കുന്നതിനെക്കുറിച്ചും പഠിക്കും. ഒരു മാസത്തിനുള്ളില്‍ ഇക്കാര്യം പഠിച്ച്‌ രണ്ടര മാസംകൊണ്ട് റിപ്പോര്ട്ട് തേടും.

രണ്ട് വ്യത്യസ്ത വാക്സിന് നല്‍കിയാലും ഫലപ്രാപ്തിയില്‍ കുറവില്ലെന്ന് കണ്ടെത്തിയാല്‍ വാക്സിനേഷന്‍ പ്രക്രിയയില്‍ മാറ്റം വരുത്തും. യുപിയില്‍ നിരവധി പേര്‍ക്ക് ആദ്യ ഡോസില്‍നിന്ന് വ്യത്യസ്തമായ വാക്സിന്‍ രണ്ടാം ഡോസായി അബദ്ധത്തിൽ നല്‍കിയിരുന്നു. ഇതില്‍ ആശങ്ക വേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ ഇടവേള കൂട്ടിയതിന്റെ അനന്തരഫലം കേന്ദ്രം വൈകാതെ വിലയിരുത്തും. ഒറ്റഡോസ് വാക്സിനായാണ് തുടക്കത്തില്‍ കോവിഷീല്‍ഡ് തയ്യാറാക്കിയത്. ഫലപ്രാപ്തി കൂട്ടാന് പിന്നീട് രണ്ട് ഡോസ് ആക്കുകയായിരുന്നു. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡിന്റെ അതേ സാങ്കേതികവിദ്യയാണ് ഒറ്റ ഡോസ് വാക്സിനുകളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും സ്പുട്നിക് ലൈറ്റും പിന്തുടരുന്നത്.

വാക്സിനുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാന്‍ കേന്ദ്രം ആപ്പിന് രൂപം നല്‍കും. കോവിന്‍ ആപ്പുമായി ലിങ്ക് ചെയ്തുള്ള ഈ ആപ്പില്‍ കുത്തിവയ്പ് എടുത്തവര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ എളുപ്പം റിപ്പോര്‍ട്ട് ചെയ്യാനാകും. ജൂണില്‍ കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാക്സിനേഷന്‍ വിലയിരുത്തല്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി കൂടുതല്‍ ‘അയല്‍പ്പക്ക വാക്സിനേഷന്‍ കേന്ദ്രങ്ങള്‍’ തുറക്കണമെന്നും വാക്സിന്‍ പാഴാക്കല്‍ പരമാവധി കുറയ്ക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

spot_img

Related Articles

Latest news