കുറ്റിക്കാട്ടൂർ : വെൽഫയർ പാർട്ടി പെരുവയൽ പഞ്ചായത്തിന് കീഴിലുള്ള ടീം വെൽഫെയർ വോളന്റിയർ വിങ്ങിന് കോവിഡ് ബാധിച്ച് മരണപ്പെട്ടവരെ സംസ്കരിക്കാനുള്ള പരിശീലനം നൽകി. പരിശീലന ക്ലാസ്സ് IRW വളണ്ടിയർ സ്വാലിഹ് സലീം നന്മണ്ട നയിച്ചു. പരിപാടിയിൽ വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് സമദ് നെല്ലിക്കോട്, സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പെരുവയൽ പഞ്ചായത്തിൽ ടീം വെൽഫെയറിന് പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയർമാനായി ഷെരീഫ് കുറ്റിക്കാട്ടൂർ, ജനറൽ കൺവീനറായി TP ശാഹുൽ ഹമീദ്, വൈസ് ചെയർമാനായി റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു.