മലപ്പുറം: കോവിഡ് വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനാധ്യക്ഷന്മാർ ഇന്ന് DM0 ക്കും കലക്ടർക്കും നിവേദനം നൽകുകയും നേരിട്ട് വിവരങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.
വാക്സിനേഷനുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രസിഡണ്ടുമാരുടെ പ്രതിനിധി സംഘം മലപ്പുറത്തെത്തിയത്. വാക്സിനേഷൻ ബുക്കിംഗ് ഓൺലൈനിലൂടെ ആയത് കൊണ്ട് സ്വന്തം പഞ്ചായത്തിലെ കേന്ദ്രങ്ങളിൽ അവസരം ലഭിക്കാതെ ആളുകൾ നെട്ടോട്ടമോടുകയാണ്.ഇതിനൊരു പരിഹാരമാണ് പ്രസിഡണ്ടുമാർ ആവശ്യപ്പെട്ടത്.
മലപ്പുറം ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. അബ്ദുറഹിമാൻ കാരാട്ട്,
പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായീൽ മാഷ്, പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് പി.സി.അബ്ദുറഹിമാൻ ,കൽപ്പകഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വഹീദ, മാറാക്കര പഞ്ചായത്ത് പ്രസിഡണ്ട് സജ്ന ടീച്ചർ, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് റയ്ഹാനത്ത് എന്നിവരാണ് നിവേദനം കൈമാറിയത്.