കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ കെ.സുധാകരന്‍ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചു. യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം പ്രതികരിച്ചു.
വരും നാളുകളില്‍ സംയുക്തമായ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സര്‍വ്വ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പുനല്‍കിയെന്നും സുധാകരന്‍ പറഞ്ഞു.
പച്ച നിറവും, മുസ്ലിം എന്ന പേരും കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമൊഫോബിയയുടെ കാലത്ത് കോണ്‍ഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുക തന്നെ ചെയ്യും.സമൂഹത്തില്‍ വളര്‍ന്നു വരുന്ന വര്‍ഗീയതയെ എന്ത് വന്നാലും ഒന്നിച്ചു നിന്ന് നേരിടുക തന്നെ ചെയ്യും. – കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.