തിരുവനന്തപുരം : അമിതമായ ഫീസ് ഈടാക്കുകയും അത് നല്കാൻ കഴിയാത്ത കുട്ടികളെ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകും.
സംസ്ഥാനത്തെ ചില സ്വകാര്യ സ്കൂളുകൾക്കെതിരെ ഇത്തരം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ് . ഒരു വിദ്യാർത്ഥിക്കും പഠനം നിഷേധിക്കാൻ അനുവദിക്കില്ല . ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശിച്ചതായും മുഖ്യമന്ത്രി ട്വിറ്ററിൽ അറിയിച്ചു.