പ്രിട്ടോറിയ : ഒറ്റ പ്രസവത്തിൽ പത്തു കുട്ടികൾക്ക് ജന്മം നൽകി പുതിയ ലോക റെക്കോർഡിന് ഉടമ ആയിരിക്കുകയാണ് സൗത്ത് ആഫ്രിക്കക്കാരി ഗോസിയെം തമാര സിതോൾ. പത്തു പേരും സുഖമായിരിക്കുന്നു.
എട്ടു ആണും മൂന്ന് പെണ്ണുമായി പത്തു കൺമണികൾ കിട്ടിയ ആഹ്ളാദത്തിലാണ് ഗോസിയെമിന്റ്റെ ഭർത്താവ്. എട്ടു കുട്ടികളെ മാത്രമായിരുന്നു സ്കാനിങ്ങിൽ കാണാനായത്. ഇവരിൽ അഞ്ചു പേർ സുഖപ്രസവത്തിലും മറ്റു അഞ്ചു പേരെ സിസേറിയൻ ശാസ്ത്രക്രിയയിലൂടെയും ആണ് പുറത്തെടുത്തത്. 2009 ൽ അമേരിക്കയിൽ പിറന്ന എട്ടു കുട്ടികളുടെ മാതാവാണ് നിലവിലുള്ള ഗിന്നസ് റെക്കോർഡ്. ഈ വർഷമാദ്യം മൊറോക്കോയിൽ ഒറ്റ പ്രസവത്തിൽ ഒമ്പതു കുട്ടികൾക്ക് ജന്മ നൽകിയ വാർത്തയും പുറത്തു വന്നിരുന്നു.
പുതിയ റെക്കോർഡ് വിവരം ഗിന്നസ് അധികൃതർ പരിശോധിച്ചു ഉറപ്പിച്ചതിന് ശേഷം പ്രസിദ്ധപ്പെടുത്തും.