അധ്യക്ഷ പദവിയിൽ സുധാകരൻ; സന്തോഷത്തിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി.

റിയാദ്: കെ.പി.സി.സി. പ്രസിഡന്റായായി കെ. സുധാകരനെ നിയമിച്ച ഹൈക്കമാണ്ടിൻ്റെ നടപടിയെ ഓ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി സ്വാഗതം ചെയ്തു.

ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനും അവരെ ഒരുമിച്ച് കൊണ്ടുപോകാനും കഴിവുള്ള വ്യക്തിത്വത്തിന് ഉടമ കൂടിയാണ് സുധാകരൻ.
താഴെ ഘടകങ്ങളിൽ നിന്ന് ഗ്രൂപ്പുകൾക്ക് വിധേയനാകാതെ പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിൻ്റെ നിയമനത്തോടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

ശക്തനായ പ്രതിപക്ഷ നേതാവായി വി.ഡി സതീഷൻ ഒരു ഭാഗത്തും പാർട്ടിയെ നയിക്കാനായി സുധാകരനും വരുമ്പോൾ സംഘടനക്ക് കൂടുതൽ ഊർജ്ജം നൽകാൻ കഴിയുമെന്ന സന്തോഷത്തിലാണ് ഒ.ഐ.സി.സി.പ്രവർത്തകരെന്ന് കോഴിക്കോട് ജില്ല കമ്മിറ്റി വാർത്താക്കുറിപ്പിൽ അറീയിച്ചു.

spot_img

Related Articles

Latest news