യുഎഇയില്‍ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍

വേനല്‍ കടുത്തതിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ പ്രഖ്യാപിച്ച ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസത്തേക്കാണ് ഉച്ച വിശ്രമ നിയമം നിലവിലുണ്ടാവുക. കടുത്ത വേനല്‍ചൂടില്‍ വെയിലേറ്റ് ജോലി ചെയ്യേണ്ടി വരുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് യുഎഇ തൊഴില്‍ മന്ത്രാലയം വര്‍ഷങ്ങളായി ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത്.

നിയമം ലംഘിച്ച്‌ തൊഴിലാളികളെ വെയിലത്ത് ജോലിയെടുപ്പിച്ചാല്‍ ഒരു ജീവനക്കാരന് 5,000 ദിര്‍ഹം എന്ന നിരക്കില്‍ തൊഴിലുടമയില്‍ നിന്ന് പിഴ ഈടാക്കും. തൊഴിലാളികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച്‌ പിഴ 50,000 ദിര്‍ഹം വരെയാകാം.

ജോലി എട്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ല. അധിക സമയത്തിന് ഓവര്‍ടൈം ആനുകൂല്യങ്ങളും നല്‍കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

spot_img

Related Articles

Latest news