കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയെന്നതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താന നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിക്കാരിയുടെ കൂടി ആവശ്യപ്രകാരമാണ് ഹര്‍ജി മാറ്റിയത്. ഇതിനിടെ പ്രതീഷ് വിശ്വനാഥന് കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് കാട്ടി ഹൈക്കോടതിയില്‍ അപേക്ഷ നല്കി. ഈ മാസം 20ന് ഹാജരാകാനാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും പോലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ച കോടതി, ലക്ഷദ്വീപ് പോലീസിനോട് എന്തെല്ലാം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം 124 എ ചുമത്തിയതെന്ന് ആരാഞ്ഞു. അടുത്ത സിറ്റിംഗിന് മുമ്പ് മറുപടി നല്‍കാനും നിര്‍ദേശം നല്കി.