അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു, വിജയം അസാധുവാക്കണം’
കൊച്ചി : തൃപ്പൂണിത്തുറയിൽ കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. ബാബു ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു. അതിനാൽ കെ ബാബുവിനെ അസാധുവായി പ്രഖ്യാപിച്ച് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ പറയുന്നു.
അയ്യപ്പന് ഒരു വോട്ട് എന്ന് അടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പാണ് കെ ബാബു മണ്ഡലത്തിൽ വിതരണം ചെയ്തത് എന്ന് ഹർജിയിൽ പറയുന്നു. സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി.
മത്സരം ശബരിമല അയ്യപ്പനും എം. സ്വരാജും തമ്മിലാണെന്നും സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പൻറെ തോൽവി ആണെന്നും കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യപ്പൻറെ പേര് ഉപയോഗിച്ചു എന്നും ഹർജിയിൽ വ്യക്തമാക്കുന്നു.