കേരള വ്യാപാരി വ്യവസായി സമിതി വണ്ടൂർ& വാണിയമ്പലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ആമസോൺ ഔട്ട്ലെറ്റ് അടപ്പിച്ചു. മഹാമാരിയുടെ കാലത്ത് അവശ്യസാധന വിൽപ്പനയുടെ മറവിൽ എല്ലാം വിറ്റ് പണം കൊയ്യുന്ന വാണിയമ്പലം വൈകോലങ്ങാടിയിൽ ആമസോൺ ഔട്ട്ലെറ്റാണ് ഉപരോധത്തിലൂടെ അടപ്പിച്ചത്. സമരക്കാരെ വണ്ടൂർ പോലീസ് എത്തി ഒഴിപ്പിച്ചു കട പൂട്ടി
സമരത്തിന് വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിൻ സെക്രട്ടറി വി കെ അശോകൻ വണ്ടൂർ യൂണിറ്റ് പ്രസിഡണ്ട് റിയാസ്,
സെക്രട്ടറി ഷമീർ, വാണിയമ്പലം യൂണിറ്റ് കമ്മിറ്റി സെക്രട്ടറി സക്കീർ വാണിയമ്പലം, പ്രസിഡണ്ട്, പരമേശ്വരൻ, അപ്പു, ഫിറോസ് ബാപ്പു, സജീവൻ, എന്നിവർ നേതൃത്വം നൽകി