ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് (ജൂൺ 26) സുബൈർ കുഞ്ഞു ഫൗണ്ടേഷൻറെ ‘റിസ’ യുടെ നേതൃത്വത്തിൽ സ്കൂളുകളിലെ കൗമാരക്കാരായ കുട്ടികൾക്കായി ജൂൺ 25, 27 തീയതികളിൽ ലഹരിവിരുദ്ധ-കോവിഡ് പ്രതിരോധ പ്രതിജ്ഞാ കാമ്പയിൻ സംഘടിപ്പിക്കുന്നു. വിവിധ രാജ്യ ങ്ങളിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന ഈ പരിപാടിയിൽ എല്ലാ വർഷവും പതിനായിരക്കണക്കിന് കുട്ടികളും ആയിരക്കണക്കിനു അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു. കോവിഡ് മഹാമാരി തുടരുന്ന സാഹചര്യത്തിൽ ഇത്തവണയും കോവിഡ് പ്രതിരോധപ്രചരണവും കൂടി ഉൾപ്പെടുത്തി ഓൺലൈൻ ആയാണ് ചടങ്ങ് സംഘടിപ്പിക്കു ന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിലും ജൂൺ 25 വെള്ളിയാഴ്ച്ചയും സൗദി അറേബിയ ഉൾപ്പെടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ജൂൺ 27 ഞായറാഴ്ചയും പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കും. റിസയുടെ വിവിധ റീജിയണൽ / സോണൽ ഘടകങ്ങൾ അതതു പ്രദേശങ്ങളിലെ പരിപാടികൾക്ക് നേതൃത്വം നല്കും.
സൗദി ദേശീയ മയക്കുമരുന്ന് നിയന്ത്രണസമിതിയുടെ അംഗീകാരത്തോടെ 2012 -ൽ റിയാദ് കേന്ദ്രമായി തുടക്കം കുറിച്ച ‘റിസ’ 2020 മുതൽ യു എൻ ഒ ഡി സി യുടെ എൻ ജി ഒ പട്ടികയിലും യു എൻ ഡേറ്റ ബേസിലും ഇടം നേടിയിട്ടുണ്ട്. ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപ് തന്നെ തടയുക എന്ന ലക്ഷ്യ ത്തോടെ സംഘടിപ്പിച്ചുവരുന്ന പ്രതിജ്ഞാപരിപാടിയിൽ ബന്ധപ്പെട്ട എല്ലാപേരും സഹകരിക്കണ മെന്നും മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും പങ്കെടുക്കണമെന്നും റിസാ കൺവീനറും സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാനുമായ ഡോ: എസ് .അബ്ദുൾ അസീസ്, പ്രോഗ്രാം കൺസൾട്ടൻറ് ഡോ: എ .വി. ഭരതൻ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് risa.skf@gmail.com എന്ന ഈ –മെയി ലിൽ ബന്ധപ്പെടുക.