ബിരിയാണി ചലഞ്ചിന് പാചകം സൗജന്യം

മുക്കം: സഹായഹസ്തത്തിന്റെ നന്മ നിറച്ച് ബിരിയാണി ചലഞ്ചിൻ്റെ പ്രവർത്തനങ്ങൾ മികച്ച നിലയിൽ മുന്നേറുന്നു. ഗ്രെയ്സ് പാലിയേറ്റീവ് മുക്കം ഫെബ്രുവരി 20ന് നടത്തുന്ന ബിരിയാണി ചലഞ്ച് വിജയിപ്പിക്കാൻ നിരവധി പേരാണ് ദിനംപ്രതി കർമ്മരംഗത്ത് സജീവമാകുന്നത്. പ്രാദേശികാടിസ്ഥാനത്തിൽ യോഗങ്ങൾ ചേർന്ന് കോർഡിനേറ്റർമാരെ തീരുമാനിക്കുകയും സ്ക്വാഡ് പ്രവർത്തനം വിപുലപ്പെടുത്തുകയും ചെയ്യുന്നു.

പാലിയേറ്റീവ് പ്രവർത്തനം നിലച്ചു പോവരുത് എന്ന പൊരുളുയർത്തി നിരവധി സുമനസ്സുകളുടെ കനിവിൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടന്ന് സുഗമസഞ്ചാര പാതയൊരുക്കുകയെന്ന ലക്ഷ്യത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. വിവിധ തലങ്ങളിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾക്ക് കരുത്തേകി മുന്നേറുമ്പോൾ പൊതുജനപിന്തുണ നാൾക്കുനാൾ വർധിക്കുന്നതായാണ് വിവരം.ഈ ഘട്ടത്തിലാണ് പാചക ചുമതല പൂർണ്ണമായും ഏറ്റെടുത്ത് പാചക തൊഴിലാളികളുടെ സംഘടന വലിയ ശുഭാശ്വാസമായി രംഗത്തെത്തിയത്._

കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷൻ്റെ തിരുവമ്പാടി മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ചിൽ നാൽപ്പതിനായിരത്തോളം പേർക്കുള്ള ബിരിയാണി സൗജന്യമായി തയ്യാറാക്കി നൽകും എന്നറിയിച്ചിട്ടുണ്ട്. 50 ക്വിൻറലോളം അരി ഉപയോഗിച്ച് ബിരിയാണി തയ്യാറാക്കാൻ നൂറോളം പാചകക്കാരും അവർക്കുള്ള സഹായികളുമാണ് വേണ്ടത്. ഈ സേവനങ്ങളത്രയും സംഘടന പൂർണമായും സൗജന്യമായി ഏറ്റെടുത്തിരിക്കുന്നുവെന്ന് സംഘടനാ പ്രസിഡണ്ട് മുസ്തഫ വല്ലത്തായ്പ്പാറ അറിയിച്ചു. പാചക ജോലികൾക്കും മറ്റുമായി വലിയ തുക മാറ്റിവെക്കേണ്ടുന്ന അവസ്ഥയിൽ നിന്നുള്ള വലിയ മോചനമാണ് ഇതുവഴിയുണ്ടായതെന്ന ആശ്വാസത്തിലാണ് ഗ്രെയ്സ് ഭാരവാഹികൾ.

spot_img

Related Articles

Latest news