തിരുവനന്തപുരം- പ്രവാസികളുടെ യാത്രക്ക് സഹായകരമാകും വിധം കേരളത്തിലെ നാലു വിമാനതാവളങ്ങളിലും കോവിഡ് റാപ്പിഡ് ടെസ്റ്റ് സെന്ററുകൾ സ്ഥാപിക്കും. ദുബായിലേക്ക് പോകുന്ന പ്രവാസികൾക്ക് നാലു മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് ദുബായ് ട്രാൻസ്പോർട്ട് അധികൃതർ നിബന്ധന പുറത്തിറക്കിയിട്ടുണ്ട്. ഇതിന് വേണ്ടി കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘമാണ് കോവിഡ് പരിശോധന കേന്ദ്രം സ്ഥാപിക്കുക.