തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങൾ തുറക്കുക. ഒരേസമയം പരമാവധി 15 പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ.
ചൊവ്വാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം എടുത്തത്. സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നൽകില്ല. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടാനും യോഗത്തിൽ തീരുമാനമായി.
ടിപിആർ 24ന് മുകളിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരും. ടിപിആർ എട്ടിന് താഴെ, 8 നും 16 നും ഇടയിൽ, 16 നും 24 നും ഇടയിൽ, 24 ന് മുകളിൽ എന്നിങ്ങനെ നിയന്ത്രണമേഖലകളെ പുനഃക്രമീകരിച്ചു.