സ്ത്രീധന പീഡന പരാതി, ഒറ്റ ദിവസം ലഭിച്ചത് 108 നിവേദനങ്ങൾ

തിരുവനന്തപുരം: സ്ത്രീധനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സ്‌റ്റേറ്റ് നോഡൽ ഓഫീസർ കൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയെ ഒറ്റ ദിവസത്തിനിടെ മൊബൈൽ ഫോണിൽ വിളിച്ച് പരാതി നൽകിയത് 108 പേർ. ഗാർഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിൽ ഇ-മെയിൽ വഴി 76 പരാതികളും ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈൽ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്. ഇന്ന് വൈകിട്ട് ഏഴുമണിവരെയുള്ള കണക്കാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

പ്രശ്‌നങ്ങൾ അറിയിക്കാനായി 9497999955 എന്ന സ്‌റ്റേറ്റ് നോഡൽ ഓഫീസറുടെ മൊബൈൽ നമ്പറിലാണ് വിളിക്കേണ്ടത്. ഗാർഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ aparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഫോൺ 9497996992.

spot_img

Related Articles

Latest news