ഇടത് സർക്കാരിന്റെ ഒത്താശയോടെ വനംമാഫിയ നടത്തിയ മരം കൊള്ളക്കെതിരെ യുഡിഫ് പ്രധിഷേധം..

ന്യൂ മാഹി:- ഒന്നാം ഇടതു സർക്കാരിന്റെ അവസാന കാലത്ത് വനസമ്പത്ത് കൊള്ളയടിക്കാൻ വനമാഫിയകൾക് ഒത്താശ ചെയ്തു കൊടുത്തു കേരളത്തിലെ കോടികളുടെ വനസമ്പത് കൊള്ളയടിച്ച മാഫിയകളെയും ഉത്തരവാദികളായ ഉന്നതരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിന് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ന്യൂ മാഹി പഞ്ചായത്ത്‌ യുഡിഫ് കമ്മിറ്റി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. UDF ന്യൂ മാഹി പഞ്ചായത്ത്‌ ചെയർമാൻ അസ്‌ലം ടി എച് ന്റെ അദ്യക്ഷതയിൽ കോൺഗ്രസ്‌ കോടിയേരി ബ്ലോക്ക്‌ പ്രസിഡന്റ് വി. സി പ്രസാദ് ഉദ്ഘടാനം ചെയ്തു. സാജിത്ത് പെരിങ്ങാടി, പി സി റിസാൽ, സി ആർ റസാഖ്, കെ സുലൈമാൻ, രാജേന്ദരൻ എന്നിവർ സംസാരിച്ചു. UDF ന്യൂ മാഹി പഞ്ചായത്ത്‌ കൺവീനർ എൻ കെ പ്രേമൻ സ്വാഗതവും പി പി അലി നന്ദിയും പറഞ്ഞു..

spot_img

Related Articles

Latest news