സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്സിന്‍ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഇന്ന് തലസ്ഥാന ജില്ലയില്‍ 1,08,510 ഡോസ് കോവാക്സിനും രാത്രിയോടെ 53,500 ഡോസ് കോവീഷീല്‍ഡ് വാക്സിനും എത്തിച്ചേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം 1,150 ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ കോഴിക്കോടും എത്തിയിരുന്നു.

ഇതോടെ സംസ്ഥാനത്ത് 1,28,82,290 ഡോസ് വാക്സിനാണ് ലഭിച്ചത്. അതേസമയം സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,70,976 ആയി.

സംസ്ഥാനത്ത് ഇതുവരെ 1,05,02,531 ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,34,79,057 പേരാണ് വാക്സിന്‍ സ്വീകരിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

spot_img

Related Articles

Latest news