അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടിനല്‍കി

ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ കാലാവധി വീണ്ടും നീട്ടി ‍നല്കി കേന്ദ്ര സര്‍ക്കാര്‍. 2022 ജൂണ്‍ 30 വരെയാണ് നീട്ടിയത്.

മുകുള്‍ റോഹ്തഗി രാജിവച്ച ശേഷം 2017 ജൂലൈ ഒന്നിനാണ് പതിനഞ്ചാമത് അറ്റോര്‍ണി ജനറലായി കെ.കെ വേണുഗോപാല്‍ സ്ഥാനമേറ്റത്. മൂന്നു വർഷത്തേക്കായിരുന്നു നിയമനം. കഴിഞ്ഞവര്‍ഷം വേണുഗോപാലിന്റെ കാലാവധി അവസാനിച്ചെങ്കിലും നീട്ടി നല്‍കിയിരുന്നു.

പ്രായാധിക്യത്താല്‍ സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചെങ്കിലും ഒരു വര്‍ഷം കൂടി തല്‍സ്ഥാനത്ത് തുടരാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു.

റഫാൽ ഇടപാട്, ആർട്ടിക്കിൾ 370 വകുപ്പ് നീക്കം ചെയ്തതിനെതിരായ ഹർജികൾ, ആധാർ, കേന്ദ്രസർക്കാർ കോവിഡ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഹർജികൾ തുടങ്ങി ഒട്ടേറെ കേസുകളിൽ വേണുഗോപാൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായിരുന്നു.

spot_img

Related Articles

Latest news