തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളില്‍ തുടരുന്നതും ടിപിആര്‍ കുറയാത്ത സാഹചര്യവും കേന്ദ്ര സംഘം വിലയിരുത്തും.
രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താന്‍ വിദഗ്ധ സംഘം വീണ്ടുമെത്തിയത്. സംസ്ഥാനത്തെ ലോക്ഡൗണ്‍ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും.
ടിപിആര്‍ പത്തില്‍ താഴാത്തതിനാല്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.