ചക്കരക്കൽ: ബംഗളൂരുവിൽ പ്രഭാത സൈക്കിളിങ്ങിനിടെ വാനിടിച്ച് പൊതുവാച്ചേരി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. പൊതുവാച്ചേരി പുതിയ പറമ്പത്ത് റൈൻ ഡ്രോപ്‌സിൽ മജീദ് – സമീറ ദമ്പതികളുടെ മകൾ റിഫയാണ് (17) മരിച്ചത്.
അമിത വേഗത്തില്‍ വന്ന വാന്‍ സൈക്കിളിംഗിനിടെ റിഫ സഞ്ചരിച്ച സൈക്കിൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ ട്രാഫിക്ക് പോലീസും പരിസരവാസികളും ചേര്‍ന്ന് റിഫയെ ബാപ് ടിസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബാംഗ്ലൂർ പ്രസിഡൻസി കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് റിഫ.
ബെംഗളൂരുവില്‍ ബിസിനസ്സ് ചെയ്യുന്ന മജീദും കുടുംബവും ഹെബ്ബാളിലാണ് താമസം. എഐകെഎംസിസി നേതാക്കളും പ്രവര്‍ത്തകരും സംഭവ സ്ഥലത്ത് എത്തി നിയമ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നൽകി. തുടർന്ന് വൈകുന്നേരത്തോടെ കണ്ണൂരിലേക്ക് കൊണ്ടു വന്ന മൃതദേഹം പൊതുവാച്ചേരി മഹല്ല് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
സഹോരദരങ്ങൾ: മുബഷിറ, റിൽഷ.