റിയാദ്: തവക്കൽന ആപ്ലിക്കേഷൻ ഉപയോഗിക്കുവാൻ എല്ലാവർക്കും ഡാറ്റ സൗജന്യമായി ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. പകർച്ചവ്യാധികൾ നേരിടുന്ന സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി തവക്കൽന ആപ്പ് പ്രവർത്തിപ്പിക്കാൻ രാജ്യത്തെ മുഴുവൻ മൊബൈൽ സർവ്വീസ് കമ്പനികളും ഡാറ്റ സൗജന്യമായി നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം മേയ് മാസത്തിൽ ആപ്ലിക്കേഷൻ നിർബന്ധമാക്കിയ ഘട്ടത്തിലും ഇക്കാര്യം അധികൃതർ വ്യക്തമാക്കിയിരുന്നു. തവക്കൽന ആപ്പ് ഇപ്പോൾ പൂർണ്ണ രീതിയിൽ എല്ലാവർക്കും ലഭ്യമാകുന്നതായാണ് റിപ്പോർട്ട്