തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജിന്റെ തലശ്ശേരിയിലെ അംഗീകൃതപഠന കേന്ദ്രമായ കോ : ഓപ്പറേറ്റീവ് വനിത കോളജിൽ 2021-22 അദ്ധ്യയന വർഷത്തേക്കുള്ള മെഡിക്കൽ ലാബ് ടെക്നീഷ്യൻ ഡിപ്ലോമ കോഴ്സിലേക്കും (2 വർഷം ) നഴ്സറി ടീച്ചർ ടെയിനിങ്ങ് കോഴ്സിലേക്കും ( ഒരു വർഷം ) SSLC പാസ്സായ 17 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
SC/ST വിദ്യാത്ഥികൾക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കുന്നതാണ്. തലശ്ശേരി ലോഗൻസ്റോഡിലെ കോളജ് ഓഫീസിൽ നിന്നും അപേക്ഷാ ഫോറങ്ങൾ ലഭ്യമാണ്. അവസാന തീയ്യതി ജൂലായ് 25. വിശദ വിവരങ്ങൾക്ക് 9947136978, 9446084031 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Mediawings: