കായലോട് : കിണവക്കൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ബൈത്തുറഹ്മ പദ്ധതി പ്രകാരം നിർമിച്ച വീടിന്റെ ഉത്ഘാടനം കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ നിർവഹിച്ചു. വാട്ട്സ് അപ്പ് കൂട്ടായ്മ വഴി സ്വരൂപിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്.
നിർധന കുടുംബത്തിന് വേണ്ടി നിർമിച്ച വീടിന്റെ പാൽ കാച്ചൽ ചടങ്ങിൽ എൻ.പി താഹിർ ഹാജി, മമ്പറം ദിവാകരൻ, ഷാഹുൽ ഹമീദ്, നാസർ മാസ്റ്റർ എന്നിവരും മറ്റ് പൗര പ്രമുഖരും സംബന്ധിച്ചു.
Media wings :